കോ​ണ്‍​ഗ്ര​സ് എ​ന്‍റെ അ​ച്ഛ​ന്‍ ആ​രാ​ണെ​ന്നു ചോ​ദി​ച്ചു; പ​രാ​തി​ക്കെ​ട്ട​ഴി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ത​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്നും അ​ച്ഛ​നാ​രാ​ണെ​ന്നു ചോ​ദി​ച്ചെ​ന്നും പ​രാ​തി​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ഒ​ന്നാം ന​ന്പ​ര്‍ അ​ഴി​മ​തി​ക്കാ​ര​ന്‍ എ​ന്നു വി​ളി​ച്ച​തി​ല്‍ മോ​ദി​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. ത​നി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​യോ​ഗി​ച്ച​ത് എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി 20 പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ മോ​ദി നി​ര​ത്തി.

നാ​ടു​വാ​ഴി (നാം​ദാ​ര്‍) ലൗ ​ഡി​ക്ഷ​ണ​റി മു​റു​കെ​പി​ടി​ക്കു​ന്ന രീ​തി​യെ ആ​രും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. എ​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞ് അ​വ​ര്‍ അ​വ​രു​ടെ മാ​ന്യ​ത പി​ച്ചി​ച്ചീ​ന്തി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ഇ​പ്പോ​ള്‍ ആ​രും മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ല- മോ​ദി പ​റ​ഞ്ഞു. സോ​ണി​യ ഗാ​ന്ധി​യു​ടെ കു​പ്ര​സി​ദ്ധ​മാ​യ മ​ര​ണ​ത്തി​ന്‍റെ വ്യാ​പാ​രി പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​നി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​യോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​യും മോ​ദി നി​ര​ത്തി. 

ത​ന്നെ വെ​ട്ടി​മു​റി​ക്കു​മെ​ന്ന് പ​റ​യു​ന്ന ആ​ളു​ക​ളെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും അ​വ​ര്‍​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ടി​ക്ക​റ്റ് ന​ല്‍​കി​യെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​ല്‍ ആ​രും അ​വ​രെ ചോ​ദ്യം ചെ​യ്യു​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​വ​ലി​യ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ര​സ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ത​നി​ക്ക് സ്നേ​ഹം മാ​ത്ര​മേ ഉ​ള്ളു​വെ​ന്ന് രാ​ഹു​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹം ഇ​ത് ആ​വ​ര്‍​ത്തി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യെ സം​ബ​ന്ധി​ച്ച പ​രാ​മ​ര്‍​ശ​ത്തി​നു ന​ല്‍​കി​യ മ​റു​പ​ടി​യും രാ​ഹു​ല്‍ ഇ​ത് പ്ര​യോ​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *