അഞ്ചേരി ബേബി വധക്കേസ്: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരന്‍ എ പി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

യൂത്ത് കോണ്‍ഗ്രസ് ഉടുമ്ബഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബര്‍ 13 നാണ് കൊല്ലപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.

സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും നിലവിലെ വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച്‌ 2012 മേയ് 25-ന് നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് കേസ് പുനരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിടികയായിരുന്നു. ബേബി അഞ്ചേരിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *