ഡാലസില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 10 മരണം

ഡാലസ്: ഡാലസ് ഏരിയ വിമാനത്താവളത്തില്‍നിന്നും പത്തു പേരുമായി പറന്ന രണ്ടു എഞ്ചിനുള്ള ചെറുവിമാനം ജനവാസ സ്ഥലത്ത് തകര്‍ന്നു വീണതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും കൊല്ലപ്പെട്ടതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ജൂണ്‍ 30 ന് രാവിലെ പത്തു മണിക്ക് എഡിസണ്‍ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ടിനു സമീപമായിരുന്നു സംഭവം. ഡാലസില്‍നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് എഡിസണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ട്. ഫ്‌ളോറിഡ സെന്റ് പീറ്റര്‍സ് ബര്‍ഗിലേക്കായിരുന്നു വിമാനം യാത്രപുറപ്പെട്ടതെന്ന് എഡിസണ്‍ ടൗണ്‍ വക്താവ് എഡ്വേര്‍ഡ് പറഞ്ഞു.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഡാലസ് കൗണ്ടി എഡിസണ്‍ സിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എഫ്.എ.എ. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *