പുതിയ സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഈ വര്‍ഷം കണ്ണൂരില്‍ തൃശൂരുമായി പുതിയ സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തൃശ്ശൂരിലെ നവീകരിച്ച അക്വാട്ടിക് നീന്തല്‍കുളത്തിന്റെ ഉദ്ഘാടനവും സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി വിലയിരുത്തി.

സംസ്ഥാനത്ത് ഇരുപത്തിനാലോളം സ്വിമ്മിംഗ് പൂളുകള്‍ ഉടന്‍തന്നെ പണി പൂര്‍ത്തിയാകുമെന്നും, ലാലൂരില്‍ നിര്‍മ്മിക്കുന്ന ഐ എം വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉടന്‍തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള വെറുതെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.1987 കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് നോടനുബന്ധിച്ച്‌ നിര്‍മ്മിച്ചതാണ് തൃശ്ശൂരിലെ നീന്തല്‍ക്കുളം, നവീകരിച്ച ഹോസ്റ്റല്‍ ബ്ലോഗിന്റെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു, മന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു, കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സിക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *