കോട്ടയം: കെവിന് ദുരഭിമാന കൊലക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെവിന്റെ പിതാവ് ജോസഫ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചു. നീനുവിന്റെ പിതാവ് ചാക്കോക്ക് കൂടി ശിക്ഷ വിധിക്കേണ്ടതായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും 40000 രൂപ പിഴയുമാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴതുകയില്‍ നിന്ന് ഒരുലക്ഷം ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന്‍ കൊടുക്കണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവ് ചാക്കോക്കും തുല്യമായി വീതിച്ച് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
നീനുവിെന്റ സഹോദരനും ഒന്നാംപ്രതിയുമായ തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ഷാനു ചാക്കോ (27), ബന്ധുവും രണ്ടാംപ്രതിയുമായ പുനലൂര്‍ ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന് (ചിന്നു -24), മൂന്നാംപ്രതി ഇടമണ്‍ തേക്കുംകൂപ്പ് താഴത്ത് ഇഷാന് ഇസ്മയില്‍ (21), നാലാംപ്രതി ഇടമണ്‍ റിയാസ് മന്‍സില്‍ റിയാസ് (27), ആറാംപ്രതി തെങ്ങുംതറ പുത്തന്‍വീട്ടില്‍ അശോക ഭവനില്‍ മനു മുരളീധരന് (27), ഏഴാംപ്രതി പുനലൂര്‍ മരുതമണ്‍ ഭരണിക്കാവ് അന്‍ഷാദ് മന്‍സിലില്‍ ഷിഫിന് സജാദ് (28), എട്ടാംപ്രതി പുനലൂര്‍ ചാലക്കോട് റേഡിയോപാര്‍ക്ക് വാലുതുണ്ടിയില്‍ എന്‍. നിഷാദ് (23), ഒമ്ബതാംപ്രതി പത്തനാപുരം വിളക്കുടി കടശ്ശേരി ടിറ്റുഭവന്‍ ടിറ്റു ജെറോം (25), 11ാംപ്രതി മുസാവരിക്കുന്ന് അല്‍മന്‍ഹല്‍ മന്‍സില്‍ ഫസല്‍ ഷരീഫ് (അപ്പൂസ്-26), 12ാംപ്രതി വാളക്കോട് ഗ്രേസിങ് ബ്ലോക്ക് ഈട്ടിവിള ഷാനു ഷാജഹാന് (25) എന്നിവര്‍ക്കാണ് ജഡ്ജി എസ്. ജയചന്ദ്രന് ശിക്ഷ വിധിച്ചത്.
