നാടുകാണി ചുരം: വിദഗ്ധ പരിശോധനക്കു ശേഷം മതി റോഡ്​ പണിയെന്ന് റിപോര്‍ട്ട്

നി​ല​മ്ബൂ​ര്‍: ഉ​രു​ള്‍​പൊ​ട്ട​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ത​ക​ര്‍​ന്ന നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ റോ​ഡ് വി​ഭാ​ഗം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് റോ​ഡ്​ വി​ഭാ​ഗം എ​ക്സി​ക‍്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​ഗീ​ത സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് ചു​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​രു​ള്‍​പൊ​ട്ട​ലും റോ​ഡ് വി​ള്ള​ലു​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ല്‍ വി​ദ​ഗ്ധ പ​ഠ​നം ആ​വ​ശ‍്യ​മാ​ണെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം പ​ഠ​നം ന​ട​ത്തു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ​ഗ്ധ പ​ഠ​ന​ത്തി​നു​ശേ​ഷം സം​ഘം നി​ര്‍​ദേ​ശി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യാ​ണ് ന​ട​ത്തേ​ണ്ട​ത്. അ​തു​വ​രെ ജാ​റ​ത്തി​ന് സ​മീ​പം വി​ള്ള​ലു​ണ്ടാ​യ ഭാ​ഗ​ത്ത് റോ​ഡ്​ പ്ര​വൃ​ത്തി നി​ര്‍​ത്തി​വെ​ക്കാ​ന്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്ക്​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ഴി​ക്കോ​ട്-​നി​ല​മ്ബൂ​ര്‍-​ഗു​ഡ​ല്ലൂ​ര്‍ റോ​ഡി​ല്‍ 92/000 കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ 103/600 വ​രെ റോ​ഡി​ല്‍ വി​ള്ള​ലും താ​ഴ്ച​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക​ട​ന്നു​പോ​ക്ക് കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

ഉ​രു​ള്‍​പൊ​ട്ട​ലി​നു​ശേ​ഷം ജി​യോ​ള​ജി, കോ​ഴി​ക്കോ​ട് എ​ന്‍.​ഐ.​ടി സം​ഘ​ങ്ങ​ള്‍ ചു​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഭൂ​ഗ​ര്‍​ഭ ജ​ല​ത്തി‍​െന്‍റ കു​ത്തൊ​ഴു​ക്ക് ഉ​ണ്ടെ​ന്നും ഇ​വി​ട​ങ്ങ​ളി​ല്‍ റോ​ഡ് വി​ള്ള​ല്‍ സാ​ധ‍്യ​ത​യു​ണ്ടെ​ന്നും ഇ​വ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​യി​രു​ന്നു സം​ഘ​ത്തി‍​െന്‍റ നി​ര്‍​ദേ​ശം. ചു​രം റോ​ഡ് പ​ഠ​ന​ത്തി​ന്​ ഇ​ന്ത‍്യ​ന്‍ ഇ​ന്‍​സ്​​റ്റി​റ്റ‍്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ.​ഐ.​ടി) വി​ദ​ഗ്ധ​ര്‍ എ​ത്തു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഇ​ത്ത​രം ദേ​ശീ​യ വി​ദ​ഗ്ധ സം​ഘ​ത്തി‍​െന്‍റ പ​ഠ​നം ഉ​ട​ന്‍ വേ​ണ​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്​ വി​ഭാ​ഗം സ​ര്‍​ക്കാ​റി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കു​ന്ന​തു​വ​രെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ദ​ഗ്ധ സം​ഘം പ​ഠ​നം ന​ട​ത്തി, അ​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി​ക്ക്​ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​​ശേ​ഷം എ​സ്​​റ്റി​മേ​റ്റ്​ ഉ​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മ്ബോ​ഴേ​ക്കും കാ​ല​താ​മ​സ​മു​ണ്ടാ​കും. അ​തി​നാ​ല്‍ ചെ​റി​യ യാ​ത്രാ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ‍്യം.

Leave a Reply

Your email address will not be published. Required fields are marked *