അട്ടിമറിക്ക് സാധ്യത

മലപ്പുറം: ജില്ലയില്‍ മുന്നു മണ്ഡലങ്ങളില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടാന്‍ സാധ്യത. നിലമ്പൂര്‍,മങ്കട,താനൂര്‍ എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു പോകുന്നതോടെ ട്രെന്റുകള്‍ മാറുന്നത്. ഈ മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണി വിജയം പിടിച്ചെടുത്താന്‍ ജില്ലയില്‍ ഇടതിന് അഞ്ചു സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് സൂചന.
പൊന്നാനി,തവനൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ ഇടതുസ്ഥാനാര്‍ഥികള്‍ക്ക് കനത്ത വെല്ലുവിളികളില്ലെന്നും സീറ്റുകള്‍ അവര്‍ നിലനിര്‍ത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതേസമയം നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് കനത്ത വെല്ലുവിളി നേരിടുകയാണ്. ആര്യാടന്‍ മുഹമ്മദിന് ലഭിച്ചിരുന്ന പിന്തുണ മകന്‍ ഷൗക്കത്തിന് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, എതിരാളിയായ ഇടതു സ്വതന്ത്രന്‍ പി.വി.അന്‍വര്‍ മണ്ഡലത്തില്‍ ഇതിനകം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. താനൂര്‍ മണ്ഡലത്തില്‍ ഒരു മല്‍സരം യു.ഡി.എഫ് മുന്നില്‍ കണ്ടിരുന്നെങ്കിലും അവര്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ് എതിരാളികളുടെ മുന്നേറ്റം. ഇടതു സ്വതന്ത്രനും ബിസിനസുകാരനുമായ വി.അബ്്ദുറഹ്മാന്‍ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. മാത്രമല്ല, ഏറെ കാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ംഗ് എം.എല്‍.എ.സിറ്റിലീഗ് സ്ഥാനാര്‍ഥി അബ്്ദുറഹ്മാന്‍ രണ്ടത്താണിക്ക് ഏറെ വിയര്‍ക്കേണ്ടി വരും.
യു.ഡി.എഫ് ഒട്ടും പ്രതീക്ഷിക്കാത്ത മല്‍സരമാണ് മങ്കടയില്‍ ഉടലെടുത്തിരിക്കുന്നത്. സിറ്റിംഗ് എം.എല്‍.എ. ടി.എ.അഹമ്മദ് കബീര്‍ പാട്ടുംപാടി ജയിക്കുമെന്നായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളിലെ കണക്കുകൂട്ടല്‍. എന്നാല്‍ സി.പി.എ.സ്ഥാനാര്‍ഥിയായി നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അഡ്വ.ടി.കെ.റഷീദലി രംഗത്തെത്തിയതോടെ സ്ഥിതി മാറി. പ്രചാരണത്തിലും റഷീദലി കരുത്തുകാട്ടുന്നുണ്ട്. കൂറ്റം ഫ്‌ലക്‌സുകള്‍ ഉയര്‍ത്തി മണ്ഡലത്തിലൊരു പുതുതരംഗമുയര്‍ത്താന്‍ റഷീദലിക്കായിട്ടുണ്ട്.
മലപ്പുറത്ത് 2006 ആവര്‍ത്തിക്കുമോ എന്ന് യു.ഡി.എഫ് ഭയപ്പെടേണ്ടതുണ്ട്. അന്ന് അഞ്ചു മണ്ഡലങ്ങള്‍ കടപുഴങ്ങിയപ്പോള്‍ മുസ്്‌ലിം ലീഗ് ഞെട്ടി. ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അട്ടിമറികള്‍ ഏറെ നടത്തുമെന്നാണ് സൂചനകള്‍

Leave a Reply

Your email address will not be published. Required fields are marked *