അരൂര്‍: ബിഡിജെഎസ് അരൂരില്‍ മത്സരിക്കാനില്ലെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേരിട്ട് അറിയിച്ചു. രാത്രിയേറെ വൈകിയെങ്കിലും നേരിട്ട് കണ്ടാണ് തുഷാര്‍ അമിത് ഷായോട് പാര്‍ട്ടി വികാരം പങ്കുവെച്ചത്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്ന് തുഷാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനായി കഴിഞ്ഞ രണ്ടുദിവസമായി തുഷാര്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ടെങ്കിലും സമയം ലഭിക്കാതെ കൂടിക്കാഴ്ച നീണ്ടുപോവുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും ഇതില്‍ തീരുമാനം ഉണ്ടാകണമെന്നും തുഷാര്‍ അമിത് ഷായോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് അമിത് ഷാ എന്നാണ് സൂചന. ഇതോടെ വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് തുഷാര്‍.
പാര്‍ട്ടിക്ക് അനുവദിച്ച അരൂരില്‍ മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ആയിരുന്നു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, അരൂരില്‍ ബിജെപി തന്നെ മത്സരിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. യുവമോര്‍ച്ചയ്ക്ക് സീറ്റ് നല്‍കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.
