തിരുവനന്തപുരം: പാലായിലെ മാണി സി. കാപ്പന്‍െറ തെരഞ്ഞെടുപ്പ് വിജയം ഇടത് സര്‍ക്കാറിന്‍െറ ഭരണത്തിനുള്ള അംഗീകാരമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍െറ വിലയിരുത്തലാവുമെന്നാണ് വോട്ടെടുപ്പിന് മുമ്ബ് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്. ഇപ്പോള്‍ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം നല്ലതാണെന്ന് പറയാന്‍ അവര്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലായില്‍ മാണി സി.കാപ്പന്‍ ജയിക്കണമെന്ന് എസ്.എന്‍.ഡി.പി മാത്രമല്ല ആഗ്രഹിച്ചത്. പാലാ ബിഷപ്പിന് പോലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കേരള കോണ്‍ഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്ക് ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയുമായി അഭിപ്രായ വ്യതാസമില്ല. എന്നാല്‍, കേരളത്തിലെ ബി.ജെ.പിക്ക് പാര്‍ട്ടി കൊണ്ടു നടക്കാനുള്ള പ്രാപ്തിയില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ ഐക്യമുണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
