ഉപതെരഞ്ഞെടുപ്പ്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ അനുസരിക്കുമെന്ന് കുമ്മനം രാജശേഖരന്‍. ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചില്ലെങ്കിലും കുമ്മനം തന്നെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത.

നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്. കോണ്‍ഗ്രസ്സും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച്‌ കഴിഞ്ഞെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥികളെ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുമ്മനം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അന്ന് കെ. മുരളീധരന്‍ വിജയിച്ചെങ്കിലും കുമ്മനം രണ്ടാമതെത്തിയിരുന്നു. നഗരകേനന്ദ്രീകൃത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അതോടൊപ്പം ബികെപിയുടെ ശക്തികേന്ദ്രവുമാണ് ഇവിടം. കുമ്മനത്തെ നിര്‍ത്തിയാല്‍ ബിജെപിക്ക് ജയസാധ്യത കൂടുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *