ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ ഡല്‍ഹിയില്‍ വീട് ലഭിക്കുന്നില്ലെന്ന് പരാതി. വീടുകിട്ടാന്‍ വേണ്ടതുചെയ്യാന്‍ വനിതാകമ്മിഷനോട് ജില്ലാകോടതി നിര്‍ദേശിച്ചു.
ജൂലായ് 28-ന് വാഹനാപകടത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വീട് നോക്കിയിരുന്നെങ്കിലും നല്കാന് ആരും തയ്യാറായില്ലെന്ന് പെണ്‍കുട്ടിക്കുവേണ്ടിയുള്ള കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ചെറിയ കാലപരിധിയിലേക്കായതിനാലും കേസിന്റെ പശ്ചാത്തലംമൂലവുമാണ് വീട്ടുടമകള്‍ പിന്മാറിയത്.
11 മാസത്തേക്ക് വാടകവീട് കണ്ടെത്തിക്കൊടുക്കുകയോ സര്‍ക്കാര്‍ സംവിധാനം ഒരുക്കിക്കൊടുക്കുകയോ ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മിഷനോട് ജില്ലാജഡ്ജി ധര്േമശ് ശര്‍മ നിര്‍ദേശിച്ചു. 2017-ല്‍ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസില്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗറിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
അതിനിടെ ബലാത്സംഗംചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ദിവസം സേംഗര്‍ എവിടെയായിരുന്നുവെന്ന് അറിയാന്‍ കോടതി അമേരിക്കന്‍ കമ്ബനിയായ ആപ്പിളിന്റെ സഹായം തേടി. ഒക്ടോബര്‍ ഒമ്ബതിനകം േഡറ്റകളും മറ്റ് വിവരങ്ങളും ശേഖരിച്ച് വിശകലനംചെയ്ത് ഇതുസംബന്ധിച്ച് വിവരം നല്കാന് കോടതി ഉത്തരവിട്ടു.
