ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഉള്ളിവിലയെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
പല സംസ്ഥാനങ്ങളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയില്‍ ഉള്ളിയെ ഉള്‍പ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി.
ക്ഷാമത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായി ഉള്ളി വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉള്ളിയുടെ ആവശ്യകത അറിയിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്നാണ് ഉള്ളി ഉല്‍പാദനത്തില്‍ വന്‍ ഇടിവും വിലക്കയറ്റവുമുണ്ടായത്. പൂഴ്ത്തിവെപ്പും വ്യാപകമാണ്.
മഹാരാഷ്ട്രയിലും ബിഹാറിലും ഗോഡൗണുകള്‍ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉള്ളി കവര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
