നീറ്റ് പരീക്ഷാ തട്ടിപ്പില്‍ മലയാളി വിദ്യാര്‍ഥിയും രക്ഷിതാവും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി രാഹുല്‍, പിതാവ് ഡേവിസ് എന്നിവരാണ് പിടിയിലായത്. ചെന്നൈ എസ്‌ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. കേസില്‍ ഇതുവരെ അറസ്റ്റിലായത് നാല് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. തമിഴ്നാട് സിബിസിഐഡി അറസ്റ്റു ചെയ്ത എല്ലാവരും റിമാന്‍ഡിലാണ്.
നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കേസിലെ മുഖ്യസൂത്രധാരന്‍ മലയാളിയാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്കു ആളുകളെ ഏര്‍പ്പാടാക്കികൊടുക്കുത്തതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാളുടെ സംഘത്തില്‍പെട്ട വെല്ലൂര്‍ ബംഗളുരു സ്വദേശികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
ജോര്‍ജ് ജോസഫ് 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പാടാക്കിനല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരുലക്ഷം രൂപ നല്‍കണം. പ്രവേശനം ഉറപ്പാകുമ്ബോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു കാരാര്‍. ഇയാളുടെ കൂട്ടാളി വെല്ലൂര്‍ വാണിയമ്ബാടി സ്വദേശി മുഹമ്മദ് ശാഫി, ബംഗളുരു സ്വദേശി റാഫി എന്നിവര്‍ക്കായി തിരച്ചില് തുടരുകയാണ്. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്.
