ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ പെന്‍ഷന്‍ തുക രാജ്യസഭയിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ജീവനക്കാരന് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ ഭാര്യയുടെ കത്ത്. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനാണ് ഭാര്യ സംഗീത ജയ്റ്റ്ലി കത്ത് നല്‍കിയത്. കത്തിന്‍െറ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ട് കാലത്തോളം അരുണ്‍ ജയ്റ്റ്ലി അംഗമായ രാജ്യസഭയിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് ഈ തുക നല്‍കാനാണ് ആഗ്രഹിക്കുന്നത്. ജയ്റ്റ്ലിയും ഇതു തന്നെയാകും ആഗ്രഹിക്കുന്നുണ്ടാവുകയെന്നും അദ്ദേഹത്തിന്‍െറ ഭാര്യ സംഗീത ജയ്റ്റ്ലി കത്തില്‍ വ്യക്തമാക്കി.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ.ഐ.ഐ.എം.എസ്)ല്‍ വെച്ച് ആഗസ്റ്റ് 24നാണ് അരുണ്‍ ജയ്റ്റ്ലി അന്തരിച്ചത്. നാല് തവണ രാജ്യസഭാംഗമായ ജയ്റ്റ്ലി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു.
