കോന്നിയില്‍ പ്രതീക്ഷയുടെ നാളങ്ങള്‍; ഹൃദയം കവര്‍ന്ന്‌ ജനീഷ്‌

കോന്നി : കണ്‍വന്‍ഷനുകള്‍ ആള്‍ത്തിരക്കിന്റെ അരങ്ങുകളാണ‌്. മുമ്ബെങ്ങുമില്ലാത്ത ജനപ്രവാഹം. മണ്ഡലത്തിന്റെ സ്വന്തം സ്ഥാനാര്‍ഥിയെന്ന പ്രത്യേകത ജനീഷ‌്കുമാറിന്റെ സ്വീകാര്യതയെ സജീവമാക്കി. യൗവനത്തിന്റെ ചുറുചുറുക്കും എളിമയോടെയുള്ള ഇടപെടലും ഹൃദയം കവരുന്ന അനുഭവമാണ‌് ആളുകള്‍ക്ക‌്. അതാണ‌് എല്ലാ മേഖല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാകുമ്ബോള്‍ അവിടങ്ങളിലേക്ക‌് എത്തുന്ന ജനത്തിന്റെ കുത്തൊഴുക്ക‌്.

മണ്ഡലത്തിലെ 11 പഞ്ചായത്തുകളെ 25 മേഖല കമ്മിറ്റികളായി തിരിച്ചാണ‌് പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത‌്. മണ്ഡലം കണ്‍വന്‍ഷന്‍ ചേര്‍ന്നതിന്റെ അടുത്ത ദിവസം മുതല്‍ മേഖല കണ്‍വന്‍ഷനുകള്‍ തുടങ്ങി. മൂന്ന‌് ദിവസംകൊണ്ട‌് എല്ലാ മേഖല കണ്‍വന്‍ഷനുകളും കൃത്യതയോടെ ചേര്‍ന്നപ്പോള്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ‌് പ്രവര്‍ത്തകര്‍. എല്‍ഡിഎഫിന്റെ സംസ്ഥാന﹣- ജില്ല നേതാക്കള്‍ ഉള്‍പ്പെടെ വന്‍ നേതൃനിരയുടെ സാന്നിധ്യമായിരുന്നു കണ്‍വന്‍ഷനുകളില്‍.

ഗാന്ധിയുടെ 150﹣-ാം ജന്മദിനത്തില്‍ ഡിവൈഎഫ‌്‌ഐ പ്രമാടത്ത‌് സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്താണ‌് ബുധനാഴ‌്ച സ്ഥാനാര്‍ഥി വോട്ടര്‍മാരെ കാണല്‍ തുടങ്ങിയത‌്. കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രധാന കേന്ദ്രങ്ങളിലെത്തി സമ്മതിദായകരെ കണ്ടു. പാടത്തെ വരവേല്‍പ്പ‌് ആവേശകരമായിരുന്നു. 22.29 കോടി രൂപ ചെലവിട്ട‌് സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണം ആരംഭിച്ച പാടം﹣- കലഞ്ഞൂര്‍ റോഡ‌് യാഥാര്‍ഥ്യമാകുന്നതിന‌് ഇനി ചുരുങ്ങിയ നാളുകള്‍ മാത്രമേയുള്ളു. റോഡ‌് നവീകരണം പൂര്‍ത്തിയാകുന്നതോടെ ഈ നാടിന്റെ മുഖച്ഛായ മാറുകയാണ‌്.

പാടം സന്ദര്‍ശനശേഷം സ്ഥാനാര്‍ഥി മേഖല കണ്‍വന്‍ഷനുകളിലേക്ക‌ാണ‌് പോയത‌്. കൂടലും കലഞ്ഞൂരും അരവാപ്പുലത്തും ഉദ‌്ഘാടന പ്രസംഗം നടക്കുമ്ബോഴാണ‌് വേദിയിലേക്ക‌് എത്തുന്നത‌്. ആവേശകരമായ അനുഭവം. പ്രമാടത്തും കൈപ്പട്ടൂരും പങ്കെടുത്ത ജനസഞ്ചയവും ജനീഷിന‌് നല്‍കിയ വരവേല്‍പ്പ‌് പ്രതീക്ഷയുടെ നാളങ്ങള്‍ തെളിക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *