മകനായി സമ്മാനിച്ച കാരംബോര്‍ഡ് വാങ്ങിയില്ല, യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

ജയ്പുര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍ത്താവ്യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ബാരന്‍ ജില്ലയിലെ അന്താ പട്ടണത്തിലെ 24കാരിയായ ഷബ്രൂണിഷായാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്റെ മകന് കൊടുക്കാനായി ഭര്‍ത്താവ് നല്‍കിയ കാരംബോര്‍ഡ് സ്വീകരിക്കാതിരുന്നതാണ് മുത്തലാഖ് ചൊല്ലുന്നതില്‍ എത്തിച്ചതെന്ന്പരാതിയില്‍ പറയുന്നു.

“ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരേ ഗാര്‍ഹിക പീഡനത്തിന് നേരത്തെപരാതി നല്‍കിയിട്ടുള്ള ഷബ്രൂണിഷ നിലവില്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഈ കേസിലെ വിചാരണയ്ക്കായി ഇരുവരും കോടതിയിലെത്തിയിരുന്നു. വിചാരണ കഴിഞ്ഞ് മടങ്ങുമ്ബോള്‍മകനായി ഷക്കീല്‍ അഹമ്മദ് സമ്മാനിച്ച കാരംബോര്‍ഡ് കൈപറ്റാന്‍ ഷബ്രൂണിഷ വിസമ്മതിച്ചു. ഇതില്‍ കുപിതനായ ഷക്കീല്‍ അഹമ്മദ് മുത്തലാഖ് ചൊല്ലുകായായിരുന്നു”, അന്താ പോലീസ് സ്‌റ്റേഷനിലെ രൂപ സിങ് പറയുന്നു.

ഷക്കീല്‍ അഹമ്മദിനെതിരേ മുത്തലാക് നിരോധന നിയമപ്രകാരംകേസെടുത്തിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചതിന് ശേഷം കോട്ടയില്‍ മാത്രമായി റിപ്പോര്‍ട്ടു ചെയ്യുന്ന അഞ്ചാമത്തെ മുത്തലാഖ് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *