തിരുവനന്തപുരം: സ്‌പെഷ്യല്‍ ട്യൂഷനുണ്ടെന്നറിയിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ സെന്ററില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരനായ അദ്ധ്യാപകന്‍ അറസ്റ്റില്‍. പാതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നന്ദന്‍കോട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്‌ട് ഡയറക്ടേറ്റില്‍ ക്ലാര്‍ക്കായ മണക്കാട് അമ്ബലത്തറ കോവിലുവിളാകം വീട്ടില്‍ മനോജിനെയാണ് (മനു, 38) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നോജിന്റെ ഭാര്യ ശാലിനി ഒരാഴ്ച മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത്.
മണക്കാട് ചിറമുക്കില്‍ മനോജ് നടത്തുന്ന ‘എഡ്യൂ മാസ്റ്റേഴ്സ് അക്കാഡമി’യില്‍ ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെയാണ് മനോജ് പീഡിപ്പിച്ചത്. ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായു ബന്ധമുണ്ടായിരുന്നത് ശാലിനി ചോദ്യം ചെയ്തിരുന്നതായും ഇതിനെ സംബന്ധിച്ച് മനോജ് ശാലിനിയുമായി വഴക്കുണ്ടാക്കിയതിന്റെ മനോവിഷമത്തിലാണ് ശാലിനി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ട്യൂഷന്‍ സെന്ററിലെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് മനോജ് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ എടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഈ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത ട്യൂഷന്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി കണ്ടെത്തിയത്. ഈ ചിത്രങ്ങള്‍ മനോജിന്റെ ഭാര്യ നേരത്തെ കാണാനിടയായതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ശാലിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് മനോജ് ഒളിവിലായിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ നായരുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ.കെ.ഷെറി, സബ് ഇന്‍സ്‌പെക്ടര്‍ എസ്. വിമല്‍, അസി.സബ് ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദലി, സിവില്‍ പൊലീസ് ഓഫീസര്‍ സമോജ് എന്നിര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
