കാസര്‍കോട്: കാണാതായ ഭര്‍തൃമതിയായ യുവതിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതായി സൂചന. ഇതേതുടര്‍ന്ന് ചന്ദ്രഗിരി പുഴയിലെ തെക്കില്‍ പാലത്തിന് സമീപം പൊലീസും ഫയര്‍ഫോഴ്‌സും ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ തുടങ്ങി. വിദ്യാനഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷിജോയിയുടെ ഭാര്യ പ്രമീള (30)യെയാണ് കൊലപ്പെടുത്തി തെക്കില്‍ പാലത്തിന് മുകളില്‍ നിന്ന് പുഴയില്‍ തള്ളിയതെന്ന് പറയുന്നു. സപ്തംബര്‍ 19 മുതലാണ് വിദ്യാനഗറില്‍ നിന്നും പ്രമീളയെ കാണാതായത്. ഇതുസംബന്ധിച്ച് ഭര്‍ത്താവ് ഷിജോയിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. വിദ്യാനഗര്‍ സി.ഐ വി.വി മനോജിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിലും ഷിജോയിയുടെ പെരുമാറ്റത്തിലും പ്രമീളയെ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തുടക്കം മുതലുള്ള മൊഴിയും പരസ്പര വിരുദ്ധമായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയാല്‍ മാത്രമെ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്ന് സി.ഐ മനോജ് പറഞ്ഞു.
