വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് ഒരുങ്ങി വിശ്വാസികള്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു.

കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഞായറാഴ്ചയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി മാര്‍പാപ്പ പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ മറിയം ത്രേസ്യയുടെ കുടുംബവും മുതിര്‍ന്ന വൈദികരും ജനപ്രതിനിധികളും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു.

നാട്ടിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങ് കാണാനായി കുഴിക്കാട്ടുശ്ശേരിയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വത്തിക്കാനില്‍ ചടങ്ങ് നടക്കുമ്ബോള്‍ കുഴിക്കാട്ടുശ്ശേരിയില്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *