പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നു വി​ജി​ല​ന്‍​സ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ ക്ര​മ​ക്കേ​ടി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ജി​ല​ന്‍​സ്. മു​ന്‍​കൂ​ര്‍ പ​ണം അ​നു​വ​ദി​ച്ച​തി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി.

ക​രാ​റു​കാ​ര​നു മു​ന്‍​കൂ​ര്‍ തു​ക ന​ല്‍​കി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ സ​ര്‍​ക്കാ​രി​ന് വി​ജി​ല​ന്‍​സ് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ച്ചി പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്ൈ‍​റ മു​ന്‍​കൂ​ര്‍ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ട്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ന്‍​സ് അ​നു​മ​തി തേ​ടി​യ​ത്. മ​ന്ത്രി​യു​ടെ പേ​ര് പ​റ​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ റി​പ്പോ​ര്‍​ട്ട്.

മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ആ​യി ക​രാ​റു​കാ​ര്‍​ക്ക് അ​നു​വ​ദി​ച്ച​തി​ല്‍ മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നു വി​ജി​ല​ന്‍​സ് സം​ശ​യി​ക്കു​ന്നു. എ​ട്ടേ​കാ​ല്‍ കോ​ടി മു​ന്‍​കൂ​റാ​യി അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ലാ​ണു മ​ന്ത്രി​ക്കെ​തി​രാ​യി അ​ന്വേ​ഷ​ണം.

Leave a Reply

Your email address will not be published. Required fields are marked *