കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയും കൊടും പീഡനവും അനുഭവിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് . പട്ടിണിയും പീഡനവും മൂലം ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈറ്റില്‍ ആതമഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന ഗുരുതര ആരോപണമാണ് ടൈംസ് ഓഫ് ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്.
2018ല്‍ സമാന ആരോപണം തന്നെ ഫിലിപ്പൈന്‍ പത്രങ്ങളും വെബ്‌സൈറ്റുകളും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഫിലിപ്പൈന്‍ സര്‍ക്കാര്‍ തങ്ങളുടെ തൊഴിലാളികളെ കുവൈറ്റില്‍ നിന്നും തിരിച്ചു വിളിക്കാനും ആലോചിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ മൂന്നു ദിവസത്തിനുള്ളിലും ഒരു ഇന്ത്യാക്കാരന്‍ വീതം മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018 ജനുവരി 16 മുതല്‍ 2019 ഓഗസ്റ്റ് 22 വരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കാണ് ഇത്. 174 ഇന്ത്യാക്കാരാണ് ഇക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്. ഇവരില്‍ 121 പേര്‍ കുവൈറ്റിലാണ് മരിച്ചത്.
ഇവരില്‍ മിക്കവരും പട്ടിണി മൂലവും അസഹനീയമായ കാലാവസ്ഥ മൂലവും സ്‌പോണ്‍സര്‍മാരുടെ പീഡനം മൂലവും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ടൈംസ്‌ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
