ഇന്‍ഡോനേഷ്യയിലെ സുമാത്രയിലുള്ള ആക്കേഹ് പ്രവിശ്യയില്‍ ശക്തമായ ശരിയത്ത് നിയമം കൊണ്ടു വരാനും പരസ്ത്രീകളുമായി അവിഹിതബന്ധം നടത്തുന്ന പുരുഷന്മാര്‍ക്കും ഒപ്പം സ്ത്രീകള്‍ക്കും പരസ്യമായ ചാട്ടവാറടി നടപ്പാക്കാനും ശക്തിയുക്തം വാദിക്കുകയും നിയമം നടപ്പാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത Aceh Ulema Council (MPU) അംഗവും മതപുരോഹിതനുമായ മുഖാലിസ് ബിന്‍ മുഹമ്മദ് എന്ന വ്യക്തിയെ വിവാഹിതയായ ഒരന്യ സ്‌ത്രീയ്‌ക്കൊപ്പം കടല്‍ക്കരയിലെ ഒരൊഴിഞ്ഞസ്ഥലത്ത് കാറിനുള്ളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കവേ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് കൗണ്‍സിലില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ശരിയത്ത് കോടതി വിധിപ്രകാരം പൊതുസ്ഥലത്ത് ആളുകള്‍ കാണ്‍കെ മുഖാലിസ് ബിന്‍ മുഹമ്മദിന് 28 ചാട്ടവാറടിയും ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് 23 ചാട്ടവാറടിയും ശിക്ഷ വിധിക്കുകയുമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച അതായത് ഇന്നലെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
46 കാരനായ മുഖാലിസ് പ്രഖ്യാതനായ വാഗ്മിയും മതപണ്ഡിതനുമായിരുന്നു.ആക്കേഹ് പ്രവിശ്യയില്‍ അദ്ദേഹത്തിന് നല്ല ജനസമ്മിതിയുമുണ്ടായിരുന്നു.
2005 മുതല്‍ ശരിയത്ത് നിയമം ശക്തമായി നിലവില്‍വന്ന ഇവിടെ കടുത്ത കുറ്റങ്ങള്‍ക്ക് ചാട്ടവാറടി നല്‍കുന്നത് പതിവാണ്.
