ജോ​ളി​യു​ടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; എം​ജി, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും

കൂ​ട​ത്താ​യി കൊ​ല​പാ​ത​കങ്ങളിലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കണ്ടെത്തിയതില്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. എം​ജി, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നെ​ത്തി പരിശോധന ന​ട​ത്തും. സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍​മാ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.

കൂ​ട​ത്താ​യി​യി​ലെ പൊ​ന്നാ​മ​റ്റം വീ​ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ബി​കോം ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള എം​കോം ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *