പുതുവർഷത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി രൂപയുടെ നിക്ഷേപവാതിൽതുറന്ന് കേന്ദ്ര സർക്കാർ. അടുത്ത അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളറിൻ്റെ സമ്പത്ത് വ്യവസ്ഥയാക്കി വളർത്തുന്നതിനായാണ് ഈ നടപടി.ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നടത്തി. വിമാനത്താവളം, തുറമുഖം, റോഡ്, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ അടുത്ത 5 വർഷം കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യ പങ്കാളികളും ചേർന്നാണ് വൻകിട പദ്ധതികൾക്കായി 102 ലക്ഷം കോടി ചെലവിടുക.18 സംസ്ഥാനങ്ങളിൽ നിർമാണത്തിലുള്ളതും ആലോചനയിലുള്ളതുമായ, 100 കോടിയിലേറെ മുതൽ മുടക്കുള്ള പദ്ധതികളാണ് പട്ടികയിലുള്ളത്. 43% പദ്ധതികൾ (42.7 ലക്ഷം കോടി രൂപ) നിർമാണത്തിലുള്ളവയാണ്; 33% ആശയഘട്ടത്തിലും (32.7 ലക്ഷം കോടി). ബാക്കി 24 ശതമാനത്തിൻ്റെ
വിശദ പദ്ധതിരേഖ തയാറാകുന്നതേയുള്ളൂ.
