കൃഷി വികസനം നാടിന്റെ ഭാവിക്കാവശ്യം: മന്ത്രി ടി.പി രാമകൃഷ്ണന്‍

നാടിന് അന്യമാവുന്ന കൃഷികളൊക്കെ ലാഭമോ നഷ്ടമോ കണക്കാക്കാതെ വികസിപ്പിക്കേണ്ടത് നാടിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കൂത്താളി കൂട്ടുകൃഷിയുടെ 46 വര്‍ഷങ്ങള്‍ -വാര്‍ഷിക കുടുംബ സംഗമം മുതുകാട് കലക്ടീവ് ഫാം ജി.എല്‍.പി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടയ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും

മുതുകാട് വികസന ഭൂപടത്തില്‍ ശ്രദ്ധയാകര്‍ഷിച്ച നാടായി മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിഞ്ഞിരുന്ന ഒരു ജനതയെ കൂട്ടുകൃഷി കളങ്ങളുടെ സംഘശക്തിയിലൂടെ അസാധാരണമായ ഇച്ഛാശക്തിയോടെ സമൃദ്ധിയിലേക്ക് നയിച്ച സോവിയറ്റ് റഷ്യയുടെ മാതൃക പിന്തുടര്‍ന്ന് അന്നത്തെ കേരള സര്‍ക്കാര്‍ ആരംഭിച്ച സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൂത്താളി കൂട്ടുകൃഷിഫാം.

Leave a Reply

Your email address will not be published. Required fields are marked *