തിരുവനന്തപുരം: പൊടുന്നനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആ രഹസ്യം വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് അമ്പരപ്പ്. പിന്നെ,സഖാവ് നല്‍കിയ മധുരം കഴിച്ച് പൊട്ടിച്ചിരി.
പുതിയ മുഖ്യമന്ത്രിയുടെ ജന്്മദിനമാണിന്ന്. ഇതില്‍ പുതുമയെന്തെന്ന് വേണെങ്കില്‍ ചോദിക്കാം. എന്നാല്‍ ഇക്കാലമത്രയും പിണറായിയുടെ ജന്്മദിനമായി കരുതപ്പെട്ട് മാര്‍ച്ച് 21 ആണ്. എന്നാല്‍ ജ•ദിനത്തില്‍ വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയത് സഖാവ് പിണറായി തന്നെ. ഔദ്യോഗിക രേഖകളിലെല്ലാം മാര്‍ച്ച് 21 നാണ് ജനനം. ഇന്ന് രാവിലെ വരെ എല്ലാവരും അതുതന്നെ ശരിയെന്ന് ധരിച്ചുവച്ചു. എന്നാല്‍ കാര്യങ്ങളില്‍ ഇങ്ങിനെയൊരു ട്വിസ്റ്റുണ്ടെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് വെളിപ്പെട്ടത്.
നാളെ നടക്കുന്ന സത്യപ്രതിജ്ഞാന ചടങ്ങിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം തുടങ്ങുംമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മധുരം നല്‍കി. തുടര്‍ന്ന് ഒരു ചോദ്യം. ഈ മധുരം എന്തിനാണെന്നാറിയാമോ? എല്ലാമറിയാമെന്ന ഭാവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ വരുന്നതിന്റെയല്ലെ?.. പിണറായി ചിരിച്ചു, അല്ലെന്ന് തലയാട്ടി. ഇന്ന് തന്റെ പിറന്നാളാണെന്നും ഇത് അധികമാളുകള്‍ക്കും അറിയില്ലെന്നും അതിനുള്ള മധുരമാണെന്നും പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വാപൊളിച്ചു. ഇന്നത്തെ ഒന്നാം പേജില്‍ ഒരു പിറന്നാള്‍ക്കഥ പൈങ്കിളിയാക്കി കൊടുക്കാന്‍ കഴിഞ്ഞില്ലലോ എന്ന സങ്കടം പത്രക്കാര്‍ക്ക്. മുന്‍കൂട്ടി സ്‌കൂപ്പടിക്കാനാകാത്തതിന്റെ നിരാശ ചാനലുകാര്‍ക്കും. ഇത്രയും വലിയൊരു രഹസ്യം സഖാവ് ഇക്കാലമത്രയും മൂടിവച്ചല്ലോ എന്ന ആശ്ചര്യം എല്ലാ മുഖത്തും.
സ്‌കൂള്‍ രേഖകളില്ലെലാം പിണറായിയുടെ ജന്്മദിനം മാര്‍ച്ച് 21 ആണ്. എന്നാല്‍ യഥാര്‍ഥത്തില്‍ മെയ് 24 ആണ്. ഈ പിശക് രേഖകളില്‍ മാറ്റാന്‍ താന്‍ ഇതുവരെ മെനക്കെട്ടിട്ടില്ലെന്ന് പിണറായി പറഞ്ഞു.
