പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രം : പുതിയ ഉത്തരവിങ്ങനെ

ന്യൂഡല്‍ഹി : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇത് സമ്ബന്ധിച്ച്‌ പുതിയ ഉത്തരവ് പുറത്തിറക്കി. ഇവിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്നും, നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ച മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ സാധിക്കും.എന്നാല്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാന്‍ സാധിക്കില്ല.രോഗികള്‍ മരിച്ചാല്‍ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കും.

അതേസമയം വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ആശയവിനിമയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

ഇരുപത്തേഴു ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങളാണ് യുഎഇയില്‍ മോര്‍ച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് . ഡല്‍ഹിയില്‍ നിന്നും അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രിയിലാണ് മൂന്നു ഡല്‍ഹി സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരിച്ചയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *