റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു പേര് കൂടി മരിച്ചു. ഇതോടെ സൗദിയില്‍ മരണപ്പെട്ടവരുടെ ആകെ എണ്ണം 144 ആയി. 1,289 പേര്‍ക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതര്‍ 18,811 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറ് കടന്നു.
ജിദ്ദയില്‍ 294 പേര്‍ക്കും മക്കയില്‍ 218 പേര്‍ക്കും മദീനയില്‍ 202 പേര്‍ക്കും റിയാദില്‍ 178 പേര്‍ക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ബെയ്ഷ് 126, ജുബൈല്‍ 107, അല്‍കോബാര്‍ 50, ഹൊഫൂഫ് 37, ദമ്മാം 26, സുല്‍ഫി 11, ഖതീഫ് 07, തായിഫ് 05, അല്‍ബാഹ 05, ബുറൈദ 04, തബൂക് 04, ഹായില്‍ 03, മുസാഹ്മിയ 02, അബഹ, ഖമീസ്, യാമ്ബു, ജിസാന്‍, അല്തുവൈല്, ദൂമത് അല്ജന്ദല്, അല്‍ഖര്‍ജ്, സാജിര്‍, ദിരിയ, സക്കാക എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് പുതുതായി രോഗം ബാധിച്ചവരുടെ വിവിധ പ്രവിശ്യകളിലെ കണക്ക്. സൗദിയിലെ മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ റംസാന് പ്രമാണിച്ച് കര്‍ഫ്യുവില്‍ ഇളവ് പ്രഖ്യാപിച്ചത് മുന്‍നിര്‍ത്തി കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും മാളുകളിലും മറ്റും അനാവശ്യമായി കറങ്ങി നടക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും മാളുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
