വന്‍കിട വ്യവസായി മേഹുല്‍ ചോക്‌സിയുടെ ഉള്‍പ്പെടെ 68000 കോടി രൂപയുടെ വായ്പ്പ എഴുതിത്തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്‍കിട വ്യവസായി മേഹുല്‍ ചോക്സിയുടെ ഉള്‍പ്പെടെ വായ്പ തിരിച്ച്‌ അടക്കാതെ 50 പേരുടെ ഏകദ്ദേശം 68000 കോടിയോളം രൂപയുടെ വായ്പ്പകള്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളി. വിവര അവകാശ നിയമ പ്രകാരമുള്ള ചൊദ്യത്തിന്റെ മറുപടിയായി ആണ് ആര്‍ബിഐ ഈ വിവരം അറിയിച്ചത്. പ്രമുഖ വിവര അവകാശ പ്രവര്‍ത്തകന്‍ സാകേറ്റ് ഗോഖലെയാണ് വിവര അവകാശ നിയമ പ്രകാരം ഈ ചോദ്യം ഉന്നയിചചത്. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ കഴിഞ്ഞ വര്‍ഷം ഈ ചോദ്യം ധനകരായ മന്ത്രി നിര്‍മലാ സീതാരാമനോട് ചോദിച്ചിരുന്നുയെന്നും എന്നാല്‍ ഇതിനു മറുപടി നല്‍ക്കാത്ത കൊണ്ടാണ് താന്‍ വിവരാവകാശ നിയമ പ്രകാരം ചോദിക്കുന്നത് എന്നും സാകേറ്റ് ഗോഖലെ പറഞ്ഞു. നീരവ് മോദിക്കും വിജയ് മല്ല്യക്കും സമാനമായി ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മെഹുല്‍ ചോക്‌സിയുടെ വായ്പ എളുതിതള്ളതിയത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. നിലവില്‍ കരീബിയന്‍ ദ്വീപുകളായ ആന്റിഗുവായില്‍ വസിക്കുന്ന മേഹുല്‍ ചോക്‌സ സാമ്ബത്തിക തട്ടിപ്പ്, കള്ളപ്പണം എന്നെ കേസുകളില്‍ ഇന്ത്യന്‍ കോടതി അന്വേഷിക്കുന്ന ആളാണ്.

Leave a Reply

Your email address will not be published. Required fields are marked *