മലപ്പുറത്ത് പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; പോലീസ് ലാത്തി വീശി

മലപ്പുറം: ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികള്‍ ഡൗണ്‍ ലംഘിച്ച് റോഡില്‍ ഇറങ്ങി പ്രതിഷേധം നടത്തി. കഴിഞ്ഞ മാസം കോട്ടയം ജില്ലയിലും പെരുമ്പാവൂരിലും ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് ഇന്നലെ ചട്ടിപ്പറമ്പിലുണ്ടായത്. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാനും താമസസ്ഥലത്തേക്ക് തന്നെ തിരിച്ചയക്കാനുമായി.
ലോക്ക്ഡൗണ്‍ മൂലം ജോലിയില്ലാതെ ഇരിക്കുന്ന തൊഴിലാളികള്‍ നാട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.  വ്യാഴായ്ച  രാവിലെയാണ് നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമായി റോഡില്‍ ഇറങ്ങിയത്. വരിവരിയായി നടന്നു പോകുന്നതിനിലെ നാട്ടില്‍ പോകണമെന്ന് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. വിവരമറിഞ്ഞ്  പോലീസ് എത്തി ലാത്തി വീശി. നിരവധി അതിഥി തൊഴിലാളിക്കളെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവരെ  ചോദ്യം ചെയ്ത് ഇവരുടെ പ്രശ്നങ്ങള്‍ എഴുതി വാങ്ങിയ ശേഷം താമസ സ്ഥലത്തേക്ക് തന്നെ വിട്ടയച്ചു. അന്യസംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലേക്ക് അയക്കാന്‍ മുഖ്യമന്ത്രി മമതാബാനര്‍ജി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം  അറയിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.  ഇവര്‍ക്ക് ഭക്ഷണവും എല്ലാ സൗകര്യങ്ങളും താമസിക്കുന്ന  സ്ഥലങ്ങളില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ നാടുകളില്‍ ഭാര്യമാരും കുടുംബവും പലതരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതുകൊണ്ടു നാട്ടിലേക്ക് മടങ്ങണമെന്നും  തൊഴിലാളിക്കള്‍ പോലീസിനോട് പറഞ്ഞു.  തൊഴിലാളികളെ പ്രതിഷേധ പ്രകടനം നടത്താന്‍ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടെ എന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *