മദ്യവില്‍പന: തമിഴ്നാട് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രജനീകാന്ത്

ചെന്നൈ: കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന തമിഴ്നാട്ടില്‍ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. മദ്യത്തിന്‍റഎ ഓണ്‍ലൈന്‍ വില്‍പ്പനക്ക് മാത്രം അനുവാദം നല്‍കിയ മദ്രാസ് ഹൈകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയാണ് താരത്തിന്‍റെ വിമര്‍ശനം.

‘ഈ സമയത്ത് മദ്യഷാപ്പുകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് ചിന്തയെങ്കില്‍ പിന്നെ വീണ്ടും അധികാരത്തില്‍ തിരിച്ചുവരാമെന്ന വ്യാമോഹം ഉപേക്ഷിക്കകുയായിരിക്കും നല്ലത്’ എന്നും രജനീകാന്ത് എ.ഐ.ഡി.എം.കെ സര്‍ക്കാറിന് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ ഹാസന്‍, ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ എന്നിവര്‍ നേരത്തേ സര്‍ക്കാറിന്‍റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

രജനീകാന്തിന്‍റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആരാധകര്‍ രജനീകാന്തിനെ ആഭിനന്ദങ്ങള്‍ കൊണ്ട് മൂടുമ്ബോള്‍ “സിനിമ തീര്‍ന്നിട്ടാണല്ലോ ഇദ്ദേഹം ട്രെയിലര്‍ പുറത്തുവിടുന്നത്” എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ആവേശം കൊണ്ട് രജനി എടുത്തുചാടാറില്ല. പൊതുജനത്തിന്‍റെ വികാരം അറിഞ്ഞ് അതിന് അനുസരിച്ചായിരിക്കും അദ്ദേഹത്തിന്‍റെ പ്രകടനം- എന്ന് മറ്റൊരു ആരാധകന്‍ മറുപടി നല്‍കി.

2021 സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ രാഷ്ട്രീയപാര്‍ട്ടി പോലും പ്രഖ്യാപിച്ചിട്ടില്ല.

മദ്യക്ഷാപ്പുകളിലെ വലിയ തിരക്ക് കാരണമാണ് ശനിയാഴ്ച ഷാപ്പുകള്‍ അടച്ചിടണമെന്ന് നിര്‍ദേശിച്ചത്. കോടതി സുപ്രീംകോടതി നാളെ വിഷയത്തില്‍ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കമല്‍ഹാസന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് മദ്യവില്‍പന നിര്‍ത്തിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *