മാണിയെ ഇണക്കാന്‍ ചെന്നിത്തല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ആരും ശത്രുവായി കണ്ടിട്ടില്ല. മാണിയോട് സംസാരിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണ് മാണി. അതേ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. നേരത്തെ ചെന്നിത്തല പ്രശ്‌നപരിഹാരത്തിന് മാണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണെടുത്ത സഹായി മാണി ധ്യാനത്തിന് പോയെന്ന മറുപടിയാണ് നല്കിയത്. ചെന്നിത്തലയോടുള്ള അതൃപ്തിയാണ് മാണി പ്രകടിപ്പിച്ചത്. ബാര്‍കോഴ കേസ് മാത്രമല്ല ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി പറഞ്ഞു. കാലങ്ങളായി ഉന്നയിച്ച പ്രശ്‌നങ്ങളുമുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാനും ഘടകകക്ഷിയെന്ന നിലയിലും അവഗണന നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി എന്നിവരാണ് മാണിയുമായുള്ള അനുരജ്ഞന നീക്കത്തിന് നേതൃത്വം നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *