സി പി ഐക്ക് അതൃപ്തി

തിരുവനന്തപുരം: സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സി പി എം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ സി പി ഐക്ക് അതൃപ്തി. അക്കാദമി അധ്യക്ഷന്മാരുടെ നിയമനം പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും തത്പരകക്ഷികളെ സി പി എം തസ്തികകളില്‍ നിയമിക്കുകയാണെന്നും സി പി ഐ നേതാക്കള്‍ ആരോപിക്കുന്നു. കൂട്ടായ അലോചനകള്‍ എല്‍ ഡി എഫിലില്ല. സി പി എം തീരുമാനമെടുത്ത് മാധ്യമങ്ങളിലൂടെ വരുമ്പോഴാണ് സി പി ഐ അറിയുന്നത്. നടി കെ പി എ സി ലളിതയെ കേരള സംഗീത നാടകി അക്കാദമി അധ്യക്ഷയായും സാഹിത്യകാരന്‍ വൈശാഖനെ സാഹിത്യ അക്കാദമി അധ്യക്ഷനായും എഡിറ്റര്‍ ബീനാ പോളിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണായും നാടന്‍ പാട്ടുകാരന്‍ സി ജെ കുട്ടപ്പനെ കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനായും സംവിധായകന്‍ പി ശ്രീകുമാറിനെ സാംസ്‌കാരിക ക്ഷേമനിധി ചെയര്‍മാനായും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കമലിനെ നേരത്തെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായും നിയമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *