ന്യുദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി. സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുള്ള എം.എല്‍.എ മാരില്‍ ചിലരെ കുതിക്കച്ചവടത്തിലൂടെ കൂറുമാറ്റുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബി.ജെ.പി. രാജസ്ഥാന്‍ സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ 25 കോടി രൂപവരെ ബി.ജെ.പി.വാഗ്്ദാനം ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്്‌ലോട്ട് ആരോപിച്ചു. പത്തു കോടി രൂപ അഡ്വാന്‍സായും ബാക്കി തുക കൂറുമാറിയ ശേഷവും നല്‍കാമെന്നാണ് വ്യവസ്ഥയെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ബി.ജെ.പി നിഷേധിച്ചു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 107 എം.എല്‍.എമാരും ബി.ജെ.പിക്ക് 72 പേരുമാണുള്ളത്. സി.പി.എം-2,ബി.ടി.എം-2,ആര്‍.എല്‍.ഡി-1,ആര്‍.എല്‍.പി-3,സ്വതന്ത്രര്‍-13 എന്നിങ്ങിനെയാണ് കക്ഷിനില.
