തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗത്തെ ആരും നിസാരമായി കാണരുത്. പ്രതിരോധത്തില്‍ ചില അനുസരണക്കേടുകള്‍ ഉണ്ടായി. സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധ മരണനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. രോഗമുക്തി നിരക്ക് കേരളത്തില്‍ കുറവെന്ന പ്രചാരണം ശരിയല്ല. അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമെന്നും മന്ത്രി വ്യക്തമാക്കി.
