ഇന്ത്യയും ചൈനയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ല; കൊവിഡ് പ്രതിരോധത്തില്‍ ട്രംപ്

വാഷിങ്ടണ്‍; കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകുടത്തിന്റെ പരാജയത്തിനെതിരെ ആഞ്ഞടിച്ച്‌ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. രാജ്യത്ത് ഏഴ് മില്യണ്‍ ജനങ്ങള്‍ കൊവിഡ് ബാധിതരായിട്ടും രണ്ട് ലക്ഷത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും രോഗത്തെ പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ട്രംപിന് യാതൊരു പദ്ധതിയുമില്ലെന്ന് ജോ ബൈഡന്‍ വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സംവാദത്തിലാണ് ട്രംപിനെതിരെ ബൈഡന്‍ രംഗത്തെത്തിയത്. ഓഹിയോയിലെ ക്ലീവ് ലാന്‍ഡിലെ കേയ്സ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റി ആന്‍ഡ് ക്ലീവ്ലാന്‍ഡ് ക്ലിനിക്കില്‍ ആണ് സംവാദം നടന്ന്.

ട്രംപ് ഇതുവരെ പറഞ്ഞതെല്ലാം വെറും നുണയാണ് എന്നതാണ് വസ്തുത. ട്രംപിന്റെ നുണകള്‍ ആവര്‍ത്തിക്കാനല്ല ഞാന്‍ ഇവിടെ എത്തിയത്. അയാള്‍ ഒരു നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാം, ബൈഡന്‍ പറഞ്ഞു. കൊവിഡ് മൂലം ഒരാളെങ്കിലും മരിക്കാത്ത ഏതെങ്കിലും കുടുംബം രാജ്യത്ത് ഉണ്ടോ? ബൈഡന്‍ ചോദിച്ചു. സംവാദത്തിനിടയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ട്രംപിനോട് വായടക്കൂവെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം കൊവിഡില്‍ ചൈനയെ കുറ്റപ്പെടുത്തിയായിരുന്നു ബൈഡന്റെ വിമര്‍ശനങ്ങളെ ട്രംപ് പ്രതിരോധിക്കാന്‍ ശ്രമിച്ചത്. കൊവിഡ് ചൈനയ്ക്ക് പറ്റിയ വീഴ്ചയാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ചൈനയും ഇന്ത്യയും രോഗികളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാത്തതാണെന്നും ട്രംപ് പറഞ്ഞു. കൊവിഡ് കാലത്തെ തന്റെ പ്രവര്‍ത്തനങ്ങളെ നിരവധി ഡെമോക്രാറ്റ് പാര്‍ട്ടി ഗവര്‍ണര്‍മാര്‍ തന്നെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. വളരെ കുറച്ച്‌ ആളുകള്‍ മാത്രമേ രാജ്യത്ത് മരിക്കുന്നുള്ളൂവെന്നും വൈകാതെ തന്നെ അമേരിക്ക കൊവിഡ് വാക്സിന്‍ പുറത്തിറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്ക.

Leave a Reply

Your email address will not be published. Required fields are marked *