കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം വേട്ട. ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എസ് ജി 156 വിമാനത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് പേരും വ്യത്യസ്ത രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
യാത്രക്കാരനായ മുഹമ്മദ് സജ്ജാദ് അടിവസ്ത്രത്തിനകത്തുവെച്ചാണ് വെച്ചാണ് 210 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സമാനരീതിയില്‍ തന്നെയാണ് മറ്റൊരു യാത്രക്കാരനായ അദ്നാന് മുഹമ്മദും സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 211 ഗ്രാം സ്വര്‍ണമാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
അതേസമയം ഇതിനുപുറമേ ഇതേ വിമാനത്തില്‍ എത്തിയ ഒരു യാത്രക്കാരില്‍ നിന്നും മലദ്വാരത്തില്‍ വെച്ച് കടത്താന്‍ ശ്രമിച്ച 212 ഗ്രാം സ്വര്‍ണവും വിമാനത്താവളത്തിലെ ഇന്റലിജന്‍സ് പിടികൂടി 3 യാത്രക്കാരില്‍ നിന്നുമായി 633 ഗ്രാം സ്വര്‍ണമാണ് പരിശോധനക്ക് ഇടയില്‍ കണ്ടെത്തി പിടികൂടിയത്.
