ഹത്രാസ് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ കലാപത്തിന് നീക്കം നടന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ പുതിയ എഫ്.ഐ.ആര്. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്ഐആറില്‍ പറയുന്നു.
ജസ്റ്റിസ് ഫോര്‍ ഹത്രസ് വിക്ടിം ‘എന്ന വെബ്സൈറ്റിലൂടെയാണ് കലാപത്തിന് ആഹ്വാനം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വെടിവയ്പ്പും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും മറ്റുമാണ് സൈറ്റിലുള്ളത്.
അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകള്‍ക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്.
