അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി

മലപ്പുറം: ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി. അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം വിശദമായി അന്വേഷിക്കുക ആണെന്ന് മലപ്പുറം എസ് പി യു അബ്ദുല്‍ കരീം . സംഭവത്തില്‍ രണ്ട് കേസുകള്‍ ആണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച്‌ കാടാമ്ബുഴ സ്റ്റേഷനിലും വെളിയം കോട് വച്ച്‌ ഒരു സംഘം തടഞ്ഞു വെച്ച്‌ അതിക്രമം നടത്തി എന്ന പരാതിയില്‍ പൊന്നാനി സ്റ്റേഷനിലും.

അപകടത്തെ പറ്റി എസ് പി പറയുന്നത് ഇങ്ങനെ” അപകടം സംഭവിച്ച സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. മുന്‍പില്‍ ഉണ്ടായിരുന്ന കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ പിറകില്‍ വന്ന യുടെ കാര്‍ മുന്‍പിലെ വാഹനത്തില്‍ ഇടിക്കുകയും അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ പിറകില്‍ വന്ന ടോറസ് ലോറി ഇടിച്ചു. അങ്ങനെ ആണ് അപകടം ഉണ്ടായത്. ഇത് കരുതിക്കൂട്ടി ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല”. വെളിയംകോട് വച്ച്‌ അബ്ദുള്ളക്കുട്ടിയോട് ഒരു സംഘം തടഞ്ഞു വെച്ച്‌ മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതായി പൊന്നാനി സ്റ്റേഷനില്‍ ലഭിച്ച മറ്റൊരു പരാതിയില്‍ പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

“ഹോട്ടലില്‍ വച്ചോ പുറത്ത് വച്ചോ ആരും മോശമായി പെരുമാറിയത് കണ്ടില്ല” അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിച്ച വെളിയംകോട്ടെ ഹോട്ടല്‍ ഉടമ റഫീഖ് പറഞ്ഞു. ” നല്ല രീതിയില്‍ ആണ് പെരുമാറിയത്. ഹോട്ടലിന് കുറച്ച്‌ അകലെ ആയിരുന്നു കാര്‍ നിര്‍ത്തിയത്. അവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല” അദ്ദേഹം പറഞ്ഞു.

” ഈ രണ്ട് സംഭവവും തമ്മില്‍ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് . ഇപ്പോള്‍ തന്നെ നിഗമനങ്ങളില്‍ എത്താന്‍ സാധിക്കുകയില്ല. വിശദമായി അന്വേഷിക്കും ” എസ് പി യു അബ്ദുല്‍ കരീം പറഞ്ഞു.

രണ്ടത്താണിയില്‍ അപകടം നടന്ന സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. വാഹനങ്ങള്‍ നിരയായി നീങ്ങുകയായിരുന്നു. മുന്‍പില്‍ പോയ ഒരു ഓട്ടോറിക്ഷ ഇടത്തോട്ട് തിരിച്ച സമയത്ത് വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുക ആയിരുന്നു. യുടെ വാഹനത്തിന് ആണ് ഏറ്റവും അധികം കേട് പറ്റിയത്. വാഹനത്തിന്റെ മുന്‍ ഭാഗവും പിന്‍ ഭാഗവും തകര്‍ന്നു. കാര്‍ മുന്‍പിലെ മറ്റൊരു കാറില്‍ തട്ടിയപ്പോള്‍ പിന്നില്‍ ലോറി വന്ന് ഇരിക്കുക ആയിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ ആണ് അബ്ദുള്ള ക്കുട്ടി കോഴിക്കോട്ടേക്ക് പോയത്.

ലോറി ഡ്രൈവര്‍ പഴമള്ളൂര്‍ സ്വദേശി മുഹമ്മദ് സുഹൈലിനെ കാടാമ്ബുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കാടാമ്ബുഴ പോലീസ് കേസെടുത്തത് 279 എം വി ആക്‌ട് പ്രകാരം ആണ്. അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അരുണിന്റെ പരാതിയില്‍ പൊന്നാനി പോലീസ് കേസെടുത്തു. ഒരു സംഘം ഭീഷണിപ്പെടുത്തി, തടഞ്ഞു നിര്‍ത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളില്‍ ആണ് കേസ്. ഐപിസി 506, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *