തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതി നോട്ടീസയച്ചിട്ടും മൂന്ന് തവണ ഹാജരാകാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീറാം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.
രണ്ടാം പ്രതിയും ശ്രീറാമിന്‍റെ സുഹൃത്തുമായ വഫ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും 50,000 രൂപക്കുള്ള ജാമ്യ ബോണ്ടിന്‍മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
