മരിച്ചെന്ന് കരുതി 20 മണിക്കൂര്‍ ഫ്രീസറില്‍; ഒടുവില്‍ മൃതദേഹത്തിന് ജീവന്‍ വച്ചു, 74 കാരന്‍ ജീവിതത്തിലേക്ക്

മരിച്ചെന്ന് കരുതി ബന്ധുക്കള്‍ ഫ്രീസറില്‍ സൂക്ഷിച്ച 74കാരന്‍ ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തമിഴ്നാട് സേലം ജില്ലയിലുള്ള കണ്ടമ്ബട്ടിയിലെ ബാലസുബ്രഹ്മണ്യ കുമാറാണ് 20 മണിക്കൂറിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റത്.

ഇളയ സഹോദരന്‍ ശരവണനും സഹോദരിയുടെ മകള്‍ ഗീതക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം താമസിക്കുന്നത്. രണ്ട് മാസമായി ഇയാള്‍ കിടപ്പിലായിരുന്നു.

തിങ്കളാഴ്ച സഹോദരന്‍ മരിച്ചെന്ന് പറഞ്ഞ് ശരവണന്‍ ഫ്രീസര്‍ കമ്ബനിയിലേക്ക് വിളിച്ച്‌ ഒരു ഫ്രീസര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസര്‍ എത്തിച്ചുനല്‍കി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെ വാങ്ങാന്‍ എത്തിയ ജീവനക്കാര്‍ ഞെട്ടി. മൃതദേഹത്തിന് അനക്കം. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *