മാവോവാദി സാന്നിധ്യം പൊലീസ് മുന്‍കൂട്ടി അറിഞ്ഞു

മാനന്തവാടി: പടിഞ്ഞാറത്തറ വനമേഖലയില്‍ മാവോവാദി സാന്നിധ്യം പൊലീസ് മുന്‍കുട്ടി അറിഞ്ഞതായി സൂചന. ആറംഗ സംഘം തലപ്പുഴ മക്കിമലയില്‍ തമ്ബടിച്ച്‌ വാളാരം കുന്നിലേക്ക് നീങ്ങുന്നതായി രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കിയിരുന്നു.

പാലക്കാട്​ മഞ്ചക്കണ്ടി ഏറ്റുമുട്ടലി​െന്‍റ തിരിച്ചടിക്കാണ് നീക്കമെന്നും കമ്ബനി ദളം രണ്ടില്‍പ്പെട്ടവരാണ് സംഘത്തിലുള്ളതെന്നും വിവരം ലഭിച്ചു. പ്രദേശത്ത് പൊലീസ് പഴുതടച്ച പരിശോധനയാണ് നടത്തിയിരുന്നത്. പ്രദേശവാസികളെ പോലും പരിശോധനക്ക് ശേഷമാണ് കഴിഞ്ഞ മൂന്നു ദിവസമായി കടത്തിവിട്ടത്. അപരിചിതരെ ദേഹ പരിശോധന നടത്തി. ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലേ സംഭവം നടന്ന സ്ഥലത്തെ വീട്ടുകാരെ പുറത്തുപോകാന്‍ പൊലീസ് അനുവദിച്ചില്ല.

ഏതാനും വീടുകളാണ് പ്രദേശത്തുള്ളത്. ഇവിടെ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ഏറ്റുമുട്ടല്‍ സംബന്ധിച്ചോ വെടിയൊച്ചയോ ഈ പ്രദേശത്തുകാര്‍ അറിയുകയോ കേള്‍ക്കുകയോ ചെയ്​തിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ഇവിടത്തുകാര്‍ വിവരങ്ങള്‍ അറിയുന്നത്. വിവരമറിഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞുവെച്ചു.

കുറച്ചകലെ താമസിക്കുന്നവര്‍ പുലര്‍ച്ച ചെറിയ ശബ്​ദം കേട്ടതായി പറയുന്നു. ടിപ്പറില്‍നിന്ന് കല്ലിറക്കുന്നതുപോലുള്ള ശബ്​ദം മൂന്ന് തവണ കേട്ടതായി പ്രദേശവാസിയായ പുത്തന്‍കുഴി മത്തച്ചന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *