വയനാട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടെ സത്യമാവുകയാണ്.
ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി തളളിപറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം ബലപ്പെടുകയാണെന്നും മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്നും ചെന്നിത്തല പറഞ്ഞു.
