പന്തളം: തിരുവാഭരണ പാതിയില്‍ കൈയേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പാതയുടെ വികസനത്തിന് നേരിടുന്ന സാങ്കേതിക തടസം നീക്കാന്‍ നടപടിവേണമെന്നും പന്തളം തിരുവാഭരണ പാത സംരക്ഷണ സമിതി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
തിരുവാഭരണ പാതയില്‍ കൈയേറ്റം കണ്ടെത്തിയ 495 പേരില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊള്ളാം എന്ന് രേഖാമൂലം അടൂര്‍, തിരുവല്ല ആര്‍ഡിഒമാര്‍ എഴുതി വാങ്ങിയിട്ടും കൈയേറ്റങ്ങള്‍ പഴയ രീതിയില്‍ത്തന്നെയാണ്. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി 10 വര്‍ഷം ആയിട്ടും ശരിയായ ഒഴിപ്പിക്കല്‍ സാദ്ധ്യമായില്ല. വിവിധ സ്ഥലങ്ങളില്‍ തിരുവാഭരണ പാത വികസനത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും പൂര്‍ണ്ണമായി സ്ഥലം ഏറ്റെടുക്കാന്‍പോലും സാധിച്ചില്ല. ജില്ലാഭരണ കൂടത്തിന്റെ കണക്ക് പ്രകാരം 90 ശതമാനം കൈയറ്റം ഒഴിഞ്ഞതായിട്ടാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് സ്ഥലം ഒഴിഞ്ഞു കൊടുത്തത്. മറ്റുള്ളവര്‍ ഒഴിഞ്ഞുമാറാത്തതുകാരണം സ്ഥലങ്ങള്‍ വീണ്ടും കൈവശപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. തുടര്‍ നടപടി ആവശ്യപ്പെട്ട് പാത സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടിയന്തര ഇടപെടലുകളുണ്ടായി തിരുവാഭരണ പാത പൂര്‍ണമായും ഒഴിപ്പിച്ച് പാരമ്ബര്യ പാതവഴി യാത്ര ചെയ്യുന്നതിന് നടപടി ഉണ്ടാക്കണമെന്നും സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മയുടെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല, കെ.ആര്‍.രവി, പൃഥിപാല്‍, വി.കെ രാജഗോപാല്‍, എം.ആര്‍. അനില്‍ കുമാര്‍, സി.ഡി അനില്‍, സുധാകരന്‍പിള്ള, സന്തോഷ് കുറിയാനിപ്പള്ളി, മധുസൂധനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.ജി. ശശികുമാര്‍ വര്‍മ്മ (പ്രസിഡന്റ്), കെ.ആര്‍. രവി, പൃഥിപാല്‍, രാധാണിയമ്മ (വൈസ് പ്രസിഡന്റ്) വി. കെ.രാജഗോപാല്‍ (വര്‍ക്കിങ് പ്രസിഡന്റ്), പ്രസാദ് കുഴിക്കാല (ജനറല്‍ സെക്രട്ടറി), എം.ആര്‍ അനില്‍ കുമാര്‍, വിലാസിനി രാമചന്ദ്രന്‍, സന്തോഷ് കുറിയാനിപ്പള്ളി, ശശി കെ.ജി (ജോ. സെക്രട്ടറി), സുധാകരന്‍ പിള്ള (ട്രഷറാര്‍). വില്ലേജ് കണ്‍വീനര്‍മാര്‍-എം. പി. ബിനുകുമാര്‍ (പന്തളം), മധുസൂധനന്‍ പിള്ള (കുളനട), സജി കെ.പി, (മെഴുവേലി), അനില്‍ എം.പി (ആറന്മുള), രമേശ്.ജി. (മല്ലപ്പുഴശ്ശേരി), മനോജ്കുമാര്‍ കെ.കെ (കോഴഞ്ചേരി), അമ്ബിളി പ്രഭാകരന്‍ നായര്‍ (അയിരൂര്‍), സജീവ് കെ.പി (ചെറുകോല്‍), ബിജു വൈക്കം (റാന്നി), പി.ആര്‍. ബാലന്‍ (വടശ്ശേരിക്കര), ഉത്തമന്‍ പി.എസ്, (പെരുനാട്) എന്നിവരെ തെരഞ്ഞെടുത്തു.
