നാ​ല്‍​പ്പ​തോ​ളം മു​റി​വു​ക​ള്‍, നാ​ല് വെ​ടി​യു​ണ്ട​ക​ള്‍; വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

വ​യ​നാ​ട്: പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ന്‍ വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. വേ​ല്‍​മു​രു​ക​ന്‍റെ ശ​രീ​ര​ത്തി​ല്‍ നി​ന്നും നാ​ല് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്തു​വെ​ന്നും ശ​രീ​ര​ത്തി​ല്‍ നാ​ല്‍​പ​തോ​ളം മു​റി​വു​ക​ളു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

നെ​ഞ്ചി​ലും വ​യ​റി​ലു​മാ​ണ് മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സം​ഭ​വി​ച്ച​താ​ണ് പ​രി​ക്കു​ക​ളെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് വേ​ല്‍​മു​രു​ക​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *