ദോഹ: കോവിഡ്-19 പ്രതിരോധ വാക്സിന് സംബന്ധിച്ച് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്ബയിനില്‍ ഖത്തറും പങ്കെടുക്കുന്നു. അന്താരാഷ്ട്ര ബോധവത്കരണ ആരോഗ്യ വിദഗ്ധരുടെ നിരയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിന് വിഭാഗം മേധാവിയും ഖത്തര്‍ കോവിഡ്-19 കോണ്ടാക്ട് ട്രാക്ക് ആന്‍ഡ് േട്രസ് വിഭാഗം ലീഡുമായ ഡോ. സുഹ അല്‍ ബയാതാണ് നിലകൊള്ളന്നത്. ആഗോള കാമ്ബയിനില്‍ ഇനി ഇവരും പങ്കാളിയാവും. സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിന് കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമത്തില്‍ ദശലക്ഷക്കണക്കിന് ആളുകളെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയും വാക്സിന് കോണ്‍ഫിഡന്‍സ് േപ്രാജക്ടുമാണ് ബോധവത്കരണ കാമ്ബയിന് നടത്തുന്നത്.
ഒക്ടോബര്‍ മധ്യത്തോടെ ആരംഭിച്ച ടീം ഹലോ സംരംഭത്തില്‍ അന്താരാഷ്ട്ര തലത്തില്നിന്നായി ഇരുപതോളം ആരോഗ്യ വിദഗ്ധരാണ് അണിനിരന്നിരിക്കുന്നത്. വാക്സിന് കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഗൈഡുകളായാണ് സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ടിക്ടോക് പോലെയുള്ള സമൂഹിക മാധ്യമങ്ങളിലൂടെ കോവിഡ്-19 വാക്സിന് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യും. ഇതിെന്റ ചുമതലയും ഇവര്‍ക്കാണ്.
ഇതുവരെ നാല് വിഡിയോ സന്ദേശങ്ങളാണ് ഡോ. അല്‍ ബയാത് സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് പങ്കുവെച്ചിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പേരാണ് സന്ദേശങ്ങള്‍ കണ്ടിരിക്കുന്നത്. കോവിഡ്-19 വാക്സിനോടുള്ള ഖത്തറിലെ ജനങ്ങളുടെ സമീപനവും അഭിപ്രായവും സ്വരൂപിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന് പൊതു സര്‍വേ നടത്തുന്നുമുണ്ട്. ഖത്തര്‍ മുന്നോട്ടുവെച്ച വാക്സിനേഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും സമീപനവും അറിയുകയാണ് ലക്ഷ്യം. ഹമദിെന്റ മാനസികാരോഗ്യ സേവന വിഭാഗത്തിെന്റ മേല്‍നോട്ടത്തില്‍ പൂര്‍ണമായും ഒാണ്‍ലൈന്‍ വഴിയാണ് സര്‍വേ നടത്തുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി തയാറാക്കിയ സര്‍വേ, കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് ഖത്തറിെന്റ തീരുമാനങ്ങളും പദ്ധതികളും അറിയിക്കാന്‍ സഹായിക്കുകയും ചെയ്യും.
ജനങ്ങള്‍ക്ക് വാക്സിനുമായി ബന്ധപ്പെട്ട കൃത്യമായ ഉപദേശം നല്‍കാനും തെറ്റിദ്ധാരണകള്‍ അകറ്റാനും സര്‍വേ സഹായിക്കും. സര്‍വേയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമാക്കുന്നതായിരിക്കും.കോവിഡ് വാക്സിന് ലഭ്യമാകുന്നമുറക്ക് രാജ്യത്ത് എത്തിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം രണ്ട് കമ്ബനികളുമായാണ് നിലവില്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കയിലെ മസാചൂസറ്റ്സ് ആസ്ഥാനമായ ‘മോഡേണ’ ബയോടെക് കമ്ബനിയുമായാണ് ഒടുവില്‍ കരാര്‍ ഒപ്പുവെച്ചത്. സാര്‍സ്-കോവ്-2നെതിരായ ബി.എന്‍.ടി 162 എം.ആര്.എന്‍.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാന്‍ഡിഡേറ്റ് വാക്സിന് ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസര്‍ ആന്‍ഡ് ബയോന്‍ടെക് എന്ന കമ്ബനിയുമായി ഒക്ടോബര്‍ ആദ്യത്തില്‍ ആരോഗ്യ മന്ത്രാലയം കരാര്‍ ഒപ്പുവെച്ചിരുന്നു.
