മലപ്പുറം: കേരള ഫുട്ബാള്‍ ടീമിനായി മൈതാനത്ത് വിസ്മയം തീര്‍ത്ത വനിത താരം തദ്ദേശ തെരഞ്ഞെടുപ്പിലും ഒരങ്കത്തിന് ‘ബൂട്ടണിയുന്നു’.
മലപ്പുറം നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്ബാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മുന്‍ കേരള ടീം താരം ജംഷീന ഉരുണിയന്‍ പറമ്ബിലാണ്. കേരള ടീമില്‍ ഡിഫന്‍ഡറായിരുന്നു. നിലവിലെ കൗണ്‍സിലര്‍ ഭര്‍തൃപിതാവ് അബ്ദുല്‍ മജീദിെന്റ സബ്സ്റ്റിറ്റ്യൂട്ട് ആവാനാണ് ജംഷീനയുടെ ശ്രമം. ഭര്‍ത്താവ് ഷമീംസാദും കുടുംബാംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്.
ഏഴുവര്‍ഷം കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ജംഷീന ദേശീയ ഗെയിംസിലും പെങ്കടുത്തിട്ടുണ്ട്്. 2016ല്‍ സംസ്ഥാനത്തെ മികച്ച സീനിയര്‍ വനിത ഫുട്ബാള്‍ താരമായിരുന്നു.
രാഷ്ട്രീയമെന്നത് വലിയ സേവനമാണെന്നും ജനങ്ങളുടെ പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷയുണ്ടെന്നും ജംഷീന പറഞ്ഞു.
തിരുവല്ല മാര്‍ത്തോമ കോളജില്‍നിന്നാണ് ബി.എ ഇക്കോണിമിക്സും എം.എ ഇക്കണോമിക്സും പൂര്‍ത്തിയാക്കിയത്. യൂനിവേഴ്സിറ്റി തലത്തിലും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ജംഷീനയുടെ മൂത്ത സഹോദരി ഷെമിനാസും സംസ്ഥാന ഫുട്ബാള്‍ താരമായിരുന്നു. സഹോദരി തിരുവനന്തപുരത്ത് സ്കൂളില്‍ ഫുട്ബാള്‍ പരിശീലകയാണ്. ആനങ്ങാടി സ്വേദശിയായ സിദ്ദീഖ്^ജമീല ദമ്ബതികളുടെ മകളാണ്.
