പൂനെ: എട്ടുവയസുകാരിയായ മകളെ ലൈംഗികമായ പീഡിപ്പിച്ച പിതാവിനെതിരെ കേസ്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്താവഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുട്ടിയുടെ അമ്മയായ 36കാരി ആദ്യം പരാതിയുമായി കോടതിയെയാണ് സമീപിച്ചത്. സ്വര്‍ണ്ണപണിക്കാരിയാണ് ഈ യുവതി. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനും. പൊലീസ് പറയുന്നതനുസരിച്ച് 2004ലായിരുന്നു ഇരുവരുടെയും വിവാഹം. 2012 ലാണ് മകള്‍ ജനിക്കുന്നത്. മകള്‍ ജനിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസില്‍ വാദത്തിനിടെ മകളെ മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ പിതാവിനൊപ്പം അയക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. –
എന്നാല്‍ തന്‍റെ സാമ്ബത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അമ്മ കുട്ടിയെ അച്ഛനൊപ്പം തന്നെ അയക്കുകയായിരുന്നു. എല്ലാദിവസവും ഇവര്‍ മകളെ കാണാനെത്തുകയും ചെയ്തു. 2019 ല്‍ കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനു ശേഷം ഭര്‍ത്താവിന്‍റെ സ്വഭാവം പൂര്‍ണ്ണമായും മാറിയെന്നാണ് ഇവര്‍ പറയുന്നത്. ഈ കാലയളവില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടു തുടങ്ങിയതോടെയാണ് ഡോക്ടറെ സമീപിച്ചത്.
–
ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാതാവ് പരാതിയുമായി കോടതിയിലെത്തിയത്. ‘കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇരയായ കുട്ടി സംഭവത്തിന് ശേഷം ആകെ ഭയന്ന അവസ്ഥയിലാണ്. കുട്ടിക്ക് തുടര്‍ച്ചയായ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്’ എന്നാണ് അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്പെക്ടര്‍ ആരതി ഖേത്മാലിസ് അറിയിച്ചത്.
–
ബലാത്സംഗത്തിന് പുറമെ പോക്സോ വകുപ്പ് പ്രകാരവും പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
