കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും വ്യാജ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നതെന്നും ഇവ തെളിയിക്കുന്ന തെളിവുകള്‍ ഇ.ഡിയുടെ പക്കലില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. സ്വപ്‌നയുടെ പേരില്‍ വന്നിട്ടുള്ള മൊഴിയുടെ പേരിലാണ് തന്നെ പ്രതി ചേര്‍ത്തത്. ഈ മൊഴി നിലനില്‍ക്കുന്നതല്ല. ഇതിനാവശ്യമായ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ശിവശങ്കര്‍ ഹൈകോടതിയെ സമീപിച്ചത്.
