തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ കളക്ടര്‍ രാജമാണിക്യത്തിനെതിരായ അന്വേഷണം തെറ്റാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതില്‍ തീരുമാനങ്ങളെല്ലാം അന്നത്തെ മന്ത്രിസഭാ യോഗത്തിന്റേതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി ഏറ്റെടുത്തതില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാനില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം,സോളാര്‍ കേസില്‍ തുടര്‍ നടപടികളില്ലെന്നും നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സോളാര്‍കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
